Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

ബോസ് ജോലി സമയം കഴിഞ്ഞ് വിളിച്ചാല്‍ ഫോണെടുക്കണോ? യുഎഇ നിയമം ഇങ്ങനെ!

ദുബായ്: കോവിഡിന് ശേഷം റിമോട്ട് വർക്ക്, വർക്ക് ഫ്രം ഹോം സംസ്കാരം കൂടിയതോടെ വ്യക്‌തി ജീവിതവും ജോലിയും തമ്മിൽ തരം തിരിക്കാനാകാത്ത വിധം ചേർന്നുകിടക്കുകയാണ്. ജോലി സമയത്തിന് ശേഷം ജോലി സംബന്ധമായി തൊഴിലുടമയുടെയോ തൊഴിൽ മേധാവികളുടെയോ ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കും പ്രതികരിക്കാൻ നിർബന്ധിതരാകുന്ന ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നാണ് യുഎഇയിൽ അടുത്തിടെ നടത്തിയ സർവേ വ്യക്തമാക്കുന്നു. ഇതിന് പ്രധാനകാരണം, ജോലി സമയം കഴിഞ്ഞും വരുന്ന സന്ദേശങ്ങളും മീറ്റിങ് അറിയിപ്പുകളുമെല്ലാം അതേ രീതിയിൽ തന്നെയെടുത്ത് ജോലി പൂർത്തിയാക്കാൻ താൽപര്യപ്പെടുന്നവരാണ് അധികവുമെന്നതാണ്.

ജോലി സമയം കഴിഞ്ഞാൽ ബോസ് വിളിക്കുമ്പോൾ, മെയിലയക്കുമ്പോൾ അതേസമയം തന്നെ പ്രതികരിക്കേണ്ടതുണ്ടോ, യുഎഇ നിയമം പറയുന്നതിങ്ങനെ; ഓഫിസ് സമയം കഴിഞ്ഞും ജീവനക്കാരെ ജോലി സംബന്ധമായി വിളിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിയമവശമില്ലെങ്കിലും ജീവനക്കാരനും തൊഴിലുടമയും തമ്മിലുളള ഊഷ്‌മള ബന്ധം തുടരുന്നതിന് ഇത്തരത്തിലുളള സമ്മർദ്ദവിളികൾ ഒഴിവാക്കാം. എന്നാൽ അത്യാവശ്യസന്ദർഭങ്ങളിൽ ജീവനക്കാരന്റെ അനുമതിയോടെ വിളിക്കുന്നതിന് തടസ്സവുമില്ല.

ജീവനക്കാരനും തൊഴിലുടമയും തമ്മിൽ അധിക ജോലി സമയകരാറുകളുണ്ടെങ്കിലോ മറ്റേതെങ്കിലും തരത്തിൽ കരാറുകൾ നിലവിലുണ്ടെങ്കിലോ വിളിക്കാൻ തടസ്സമില്ല. ഇത്തരം കരാറുകളോ വ്യവസ്ഥകളോ നിലവിൽ ഇല്ലെങ്കിൽ ജോലി സമയം കഴിഞ്ഞ് വരുന്ന ജോലി സംബന്ധമായ സന്ദേശങ്ങളോട് അതേസമയം തന്നെ ജീവനക്കാർ പ്രതികരിക്കേണ്ടതില്ല. 2021 ലെ ഫെഡറൽ ഡിക്രി നിയമം 33 ലാണ് തൊഴിലുടമയും ജീവനക്കാരനും തമ്മിലുളള ബന്ധം പ്രതിപാദിക്കുന്നത്.
 

ഇതിൽ ജോലി സമയം കഴിഞ്ഞുളള ജോലി സംബന്ധമായുളള മേധാവികളുടെ സന്ദേശങ്ങൾക്ക് ജീവനക്കാർ പ്രതികരിക്കണമെന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ അധിക സമയം ജോലിയെടുക്കുന്നുണ്ടെങ്കിൽ അതിന് കൃത്യമായി മേലധികാരികളുടെ സന്ദേശം ആവശ്യമാണ്. ഔദ്യോഗികമായി അധികജോലി നിർദേശമല്ലെങ്കിൽ അത് നിയമപരമായി അധികജോലിയായി കണക്കാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആ സമയത്ത് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കാൻ നിയമപരമായി ബാധ്യതയില്ല. അപ്പോഴും ഇത്തരം ഫോൺ വിളികൾ അത്യാവശ്യമായി വരുന്ന ജോലികൾക്ക് ഇത് ബാധകവുമല്ല.

അധിക ജോലി സമയ അറിയിപ്പ് നൽകാതെ ജോലി സമയം കഴിഞ്ഞ് ജീവനക്കാരനെ വിളിച്ച് ജോലി സംബന്ധമായ കാര്യങ്ങൾ ആവശ്യപ്പെടാൻ തൊഴിലുടമ അല്ലെങ്കിൽ തൊഴിൽ മേധാവിക്ക് നിയമപരമായി കഴിയില്ല. അധിക ജോലി സമയ അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ ഇങ്ങനെ നിർദേശം നൽകുന്നതിൽ തടസ്സവുമില്ല. അത്യാവശ്യസന്ദർഭങ്ങളല്ലെങ്കിൽ ഒരു ദിവസം 2 മണിക്കൂറാണ് അധിക ജോലിസമയപരിധി. മൂന്ന് ആഴ്ചകളിൽ പരമാവധി 144 മണിക്കൂറും. ഔദ്യോഗിക അധികസമയ ജോലി അറിയിപ്പ് ലഭിച്ചിട്ടും ജീവനക്കാരൻ പ്രതികരിക്കാതിരുന്നാൽ നിയമപരമായി നടപടിയെടുക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.

 

യുഎഇയിലെ ചില ജോലി മേഖലകളിൽ ജോലി സമയം കഴിഞ്ഞും ജീവനക്കാരുടെ സേവനം ആവശ്യമുണ്ട്. ഇടവേളകളില്ലാതെയുള്ള ജോലികളിലും അനിവാര്യസേവനങ്ങളിലുമാണ് പ്രധാനമായും ഇത്തരം ആവശ്യകതകളുള്ളത്. പ്രത്യേകിച്ചും എമർജൻസി ആരോഗ്യപരിചരണം, ഉൾപ്പടെയുളള മേഖലകളിൽ ജോലിയിൽ സൂപ്പർവൈസർ തസ്തികയിലും അതിന് മുകളിലുമുളള സ്ഥാനങ്ങളിലിരിക്കുന്നവരെയെല്ലാം പരമാവധി ജോലിസമയ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കടലിൽ ജോലി ചെയ്യുന്നവരുൾപ്പടെ പ്രത്യേക ജോലിവന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് ജോലി മണിക്കൂറുകളിൽ മാറ്റമുണ്ടാകാം. മുൻകാലങ്ങളിൽ ജോലി സമയം കഴിഞ്ഞ് ജീവനക്കാരെ ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ കുറവായിരുന്നുവെങ്കിൽ ഇന്ന് അങ്ങനെയല്ല. വാട്സാപ്പ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉള്ളതിനാൽ ജീവനക്കാരനുമായി നിരന്തരം സംവദിക്കാനും നിർദേശങ്ങൾ നൽകാനും സാധിക്കുന്നു.

അതുകൊണ്ടുതന്നെ ജോലി സമയം കഴിഞ്ഞും പരസ്പരം സന്ദേശങ്ങൾ കൈമാറുന്നത് സ്വഭാവികമായി മാറി. വാരാന്ത്യ അവധി ദിനങ്ങളിലും പൊതു അവധി ദിനങ്ങളിലുമെല്ലാം ജോലിയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ലഭിക്കുകയും ജോലി ചെയ്യാൻ നിർബന്ധിതമാവുകയും ചെയ്യുന്നത് മിക്ക ജീവനക്കാരെയും പ്രതികൂലമായി ബാധിക്കാറുണ്ട്. ജോലി സമയത്തിന് ശേഷമുള്ള ജോലി സംബന്ധമായ ആശയവിനിമയത്തെ നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള നല്ല ബന്ധം ഉറപ്പാക്കണമെന്നാണ് നിയമം പറയുന്നത്.

ജോലിസമയത്തിന് പുറത്തുള്ള അമിതമായ ആശയവിനിമയം ജീവനക്കാരുടെ മാനസികാരോഗ്യത്തെയും ജീവിത ഗുണത്തെയും പ്രതികൂലമായി ബാധിക്കുന്നുവെങ്കിൽ അക്കാര്യത്തെ കുറിച്ച് തൊഴിലുടമയുമായോ സ്ഥാപനവുമായോ സംസാരിക്കാവുന്നതാണ്. പരിഹാരത്തിന് ആവശ്യമായ നടപടികളുണ്ടായില്ലെങ്കിൽ യൂഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാം

നിയമപരമായ നടപടികളും സ്വീകരിക്കാം. അധികനോലിചെയ്യുകയാണെങ്കിൽ കൃത്യമായി അധികവേതനം നൽകാൻ തൊഴിലുടമ ബാധ്യസ്‌ഥനാണ്. ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം, കൂടെ അടിസ്‌ഥാന ശമ്പളത്തിന്റെ 25 ശതമാനവും കൂടിയാണ് അധികവേതനമായി നൽകേണ്ടത്. രാത്രി 10 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിലാണ് അധികളേലിയെങ്കിൽ ഒരു ദിവസത്തെ അടിസ്‌ഥാന ശമ്പളം, കൂടെ അടിസ്ഥ‌ാന ശമ്പളത്തിന്റെ 50 ശതമാനവും നൽകണം.

വാരന്ത്യ അവധി ഉൾപ്പടെയുള്ള ദിനങ്ങളിൽ ജോലി ചെയ്യേണ്ടിവരികയാണെങ്കിൽ, അതിന് പകരമായി മറ്റൊരുദിവസം അവധി നൽകണം, അല്ലെങ്കിൽ ഒരു ദിവസത്തെ ശമ്പളം, കൂടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും നൽകണം.