Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

900 റിയാൽ വരെ പിഴ സൗദിയിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ

ജിദ്ദ: വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴയീടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി. വാഹനമോടിക്കുമ്പോൾ ഫോണിലൂടെ ശ്രദ്ധ തിരിക്കുന്നത് ഡ്രൈവറെയും ചുറ്റുമുള്ളവരെയും അപകടസാധ്യതയിലേക്ക് നയിക്കുന്ന പ്രവൃത്തിയായി കണക്കാക്കുന്നു.

ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും സൗദി ട്രാഫിക് അതോറിറ്റി പറഞ്ഞു. എല്ലാ ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനും റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന പെരുമാറ്റം ഒഴിവാക്കാനും ആവശ്യപ്പെടുന്നതായി ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.