Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്

സലാല: സലാല -കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു. ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. വരുന്ന ആഴ്ച‌ മുതൽ വർധിപ്പിച്ച സർവീസ് ആരംഭിക്കും. സലാലയിൽ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 4.15ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് രാവിലെ 7.25ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.55ന് സലാലയിൽ എത്തും.

ദോഫാർ, അൽ വുസ്‌ത മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും അധിക സർവീസുകൾ. നിരവധി മലയാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ മറ്റു സെക്‌ടറുകളിലേക്കും നിലവിലെ സെക്‌ടറുകളിലും പ്രതിദിന സർവീസുകൾ ആരംഭിക്കണമെന്ന് ഇവിടെ നിന്നുള്ളവർ ആവശ്യപ്പെടുന്നു.

സർവീസ് ഇല്ലാത്ത ദിവസങ്ങളിൽ സലാലയിൽ നിന്ന് മസ്കത്തിലെത്തിയാണ് പലരും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. ഇത് സാമ്പത്തിക ബാധ്യതയും സമയനഷ്‌ടവും ഉണ്ടാക്കുന്നു.