Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

യുഎഇയിൽ റോഡപകടങ്ങൾ വഴിയുള്ള മരണങ്ങളിൽ 50% കുറവ്; പക്ഷെ, യുവജനങ്ങളുടെ മരണത്തിൽ രണ്ടാമത്

അബുദാബി . റോഡപകടങ്ങൾ വഴിയുള്ള മരണങ്ങളിൽ 50% കുറവ് രേഖപ്പെടുത്തിയ ലോകത്തെ 10 രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും. ബെലാറസ്, ബ്രൂണെ, ഡെൻമാർക്ക്, ജപ്പാൻ, ലിത്വാനിയ, നോർവേ, റഷ്യ, ട്രിനിഡാഡ്, ടൊബാഗോ, വെനസ്വേല എന്നിവയാണ് മറ്റ് രാജ്യങ്ങൾ.

എങ്കിലും, റോഡപകടം വഴി മരണം സംഭവിക്കുന്ന യുവജനങ്ങളുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്ക് യുഎഇയിലാണ്. റോഡ് ട്രാഫിക് പരുക്കുകൾ മേഖലയിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്ന‌മായും തുടരുന്നുവെന്ന് അബുദാബിയിൽ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ പ്രാദേശിക റോഡ് സുരക്ഷാ റിപോർട്ടിൻ്റെ ആരംഭത്തിൽ വിദഗ്‌ധർ വിശദീകരിച്ചു.

2021-ൽ ലോകത്തെങ്ങുമുള്ള റോഡ് ട്രാഫിക് അപകടങ്ങളിൽ 1.19 ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഇത് 100,000 ആളുകൾക്ക് 15 മരണങ്ങൾ എന്നതിന് തുല്യമാണ്. ആരോഗ്യത്തെയും വികസനത്തെയും സാരമായി ബാധിക്കുന്ന, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ചെറുപ്പക്കാരുടെ ഇടയിലെ റോഡപകടങ്ങൾ മരണത്തിൻ്റെ ഒരു പ്രധാന കാരണമായി തുടരുന്നു. ഒരു ലക്ഷം ജനസംഖ്യയിൽ റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ആറ് പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന മരണനിരക്ക് ഈ പ്രദേശത്തിനാണെന്ന് റിപോർട്ടിൻ്റെ പ്രധാന കണ്ടെത്തലുകളിൽ പറയുന്നതായി ലോകാരോഗ്യ സംഘടനയുടെ ആക്രമണ-പരുക്ക് തടയുന്നതിനുമുള്ള പ്രാദേശിക ഉപദേഷ്‌ടാവ് ഡോ.ഹാല സാക്ർ

പറഞ്ഞു.

2018-ലെ റിപോർട്ടിന് ശേഷം കുറച്ച് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും രണ്ടാം സ്‌ഥാനത്താണ്. അതിനർഥം കൂടുതൽ ജാഗ്രത ആവശ്യമാണ് എന്നതാണ്. 2021-2030-ൽ റോഡ് സുരക്ഷാ പ്രവർത്തനത്തിന് ഒരു ദശാബ്ദത്തിൻ്റെ കാലയളവുണ്ട്. ഈ ദശകത്തിലെ ആഗോള ലക്ഷ്യം 2030 ആകുമ്പോഴേയ്ക്കും റോഡ് ട്രാഫിക് മരണങ്ങളും ഗുരുതരമായ പരുക്കുകളും 50 ശതമാനമെങ്കിലും കുറയ്ക്കുക എന്നതാണ്.