Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

സൗദി ഞായറാഴ്‌ച മുതൽ മൈനസ് ഡിഗ്രിയിലേക്ക്, മുന്നറിയിപ്പ്!

റിയാദ്: ഞായറാഴ്‌ച മുതൽ സൗദിയിൽ വ്യാപകമായി തണുപ്പിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ -3 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്‌ഥ കേന്ദ്ര വ്യക്താവ് സൂചന നൽകി.

തബുക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ ഞായറാഴ്‌ച മുതൽ ചൊവ്വാഴ്‌ച വരെ കനത്ത ശൈത്യാവസ്‌ഥ സംജാതമാകുന്ന കാറ്റ് അനുഭവപ്പെടുമെന്ന് എൻസിഎം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്‌താനി പറഞ്ഞു. ഈ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയത്താനും സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു.

 

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽ ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്കും ശീത തരംഗത്തിന്റെ ആഘാതം വ്യാപിക്കാൻ സാധ്യത. താപനില 2 ഡിഗ്രി വരെ താഴാം. കൂടാതെ ശൈത്യ ബാധിത പ്രദേശങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊടിക്കാറ്റിനും സാധ്യത. മക്ക, മദീന സമീപപ്രദേശങ്ങളിൽ പകൽ സമയങ്ങളിലാവും കാറ്റ്. കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകൾ നിരീക്ഷിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികാരികൾ നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എൻസിഎം.