Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

ഇൻഫ്ലുവൻസർമാരുടെ ലൈസൻസ് കർശനമാക്കി സൗദി; പരസ്യ മേഖലയിൽ വിശ്വാസ്യത ഉറപ്പാക്കാൻ മൗതുഖ് ഡിജിറ്റൽ കാർഡ്

റിയാദ്: സൗദിയിൽ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിശ്വാസവും സുതാര്യതയും വർധിപ്പിക്കാൻ വഴിയൊരുക്കുന്ന മൗതുഖ് ഡിജിറ്റൽ കാർഡ് സേവനത്തിന് തുടക്കമായി. ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്‌ഡിഎഐഎ) സഹകരണത്തോടെ തവക്കൽന ആപ്ലിക്കേഷനിലൂടെയാണ് പുതിയ സേവനം തുടങ്ങിയത്.

പരസ്യ ലൈസൻസുള്ളവർക്ക് അവരുടെ ഡിജിറ്റൽ കാർഡ് ഉപയോഗിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പങ്കിടുന്നതിനും സമഗ്രമായ ദേശീയ ആപ്ലിക്കേഷനാണ് "മൗതുഖ്" ഡിജിറ്റൽ കാർഡ്. ക്യുആർ കോഡ് വഴി ലൈസൻസിന്റെ വിശ്വാസ്യത പരിശോധിക്കുന്നതിനുള്ള ഫീച്ചർ നൽകുമ്പോൾ, പരസ്യദാതാക്കളെ എളുപ്പത്തിൽ തിരിച്ചറിയുന്ന പ്രക്രിയ സുഗമമാക്കിക്കൊണ്ട് സുതാര്യത വർധിപ്പിക്കുകയാണ് ഈ തലത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ കാർഡിൻ്റെ നേട്ടങ്ങളിൽ പ്രധാനം ഉപയോക്താക്കളെ എളുപ്പത്തിലും വേഗത്തിലും ലൈസൻസ് തുറന്ന് പ്രവർത്തിപ്പിക്കുന്നത് പ്രാപ്‌തരാക്കുന്നത് ഉൾപ്പെടുന്നു. അതേപോലെ തന്നെ പരസ്യ ഉള്ളടക്കം നൽകുന്നതിന് ലൈസൻസുള്ളവരാണെന്ന് തിരിച്ചറിയാൻ ഉള്ളടക്ക നിർമാതാക്കളെ (കണ്ടന്റ് ക്രിയേറ്റേഴ്‌സ്) സഹായിക്കുന്നുമുണ്ട്.

സമൂഹ മാധ്യമങ്ങളിലടക്കം വിവിധ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലുവൻസർമാരടക്കമുള്ളവർ പ്രത്യേകം ലൈസൻസ് (മൌതുഖ്) നേടിയിരിക്കണമെന്ന നിയമം സൗദിയിൽ കർശനമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരസ്യങ്ങളുടെ വിശ്വസ്ത ഉറപ്പുവരുത്തുന്നതിനായി പരസ്യ ദാതാവിന്റെയും പരസ്യങ്ങൾ ചെയ്യുന്നവരുടേയും ലൈസൻസ് വിവരങ്ങൾ തിരിച്ചറിയുന്നതിനായി മൗതുഖ് ഡിജിറ്റൽ കാർഡ് ആപ്ലിക്കേഷൻ തവക്കൽന വഴി ലഭ്യമാക്കിയിരിക്കുന്നത്.