Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്യുന്ന മത്സരത്തിൽ ചാടല്ലേ! മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

മസ്കത്ത്: ഒമാനിൽ സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ക്യാഷ് പ്രൈസ് വാഗ്‌ദാനം ചെയ്‌താണ് ഒരു ബാങ്കിന്റെ പേരിൽ മത്സരം നടക്കുന്ന്. എന്നാൽ, ഇത് തട്ടിപ്പാണെന്നും ഇതിൽ അകപ്പെടരുതെന്നും പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം തട്ടിപ്പിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

മത്സരത്തിൽ പണം സമ്മാനമായി ലഭിച്ചതായി കാണിച്ച് വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ ചോദിച്ചറിയുകയും ഇത് ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നു. ഇലക്ട്രോണിക് ലിങ്ക് നൽകിയാണ് വ്യക്‌തിപരവും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കുന്നത്. വിശ്വാസ്യതവരുത്തുന്നതിനായി ഒടിപിയും തട്ടിപ്പ് സംഘം ദുരുപയോഗം ചെയ്യുന്നു. സംശയാസ്‌പദമായ സന്ദേശങ്ങൾ അവഗണിക്കണമെന്നും തട്ടിപ്പുകളെക്കുറിച്ച് അധികൃതരെ ഉടൻ വിവരം അറിയിക്കണമെന്നും പൊലീസ് എക്സിൽ ആവശ്യപ്പെട്ടു.